ആര്‍ ജെ ഡിയില്‍ ലയിക്കണമെന്ന വാദം ഒരുവിഭാഗം നേതാക്കള്‍ ശക്തമായി ഉയര്‍ത്തുന്നുണ്ട്. ഇതോടെ ജെ ഡി എസില്‍ രണ്ടു ചേരി തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ആര്‍ ജെ ഡിയില്‍ ലയിക്കണമെന്ന അഭിപ്രായമാണ് പാര്‍ടിയിലെ പ്രബലവിഭാഗമായ മന്ത്രി കൃഷ്ണന്‍ കുട്ടിയെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്ത് സ്വതന്ത്ര പാര്‍ടിയായി നിലനില്‍ക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പറയുന്നത്.
നേരത്തെ എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയസ്‌കുമാര്‍ പാര്‍ടി തങ്ങളുമായി ലയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രേയസ് കുമാറിന്റെ ക്ഷണം സ്വീകരിക്കണമെന്ന് പാര്‍ടിക്കുളളില്‍ കൃഷ്ണന്‍ കുട്ടി വിഭാഗം ആവശ്യപ്പെട്ടത്. നേരത്തെ 2006-ല്‍ കുമാരസ്വാമിയും സംഘവും കര്‍ണാടകയില്‍ ബി ജെ പിയുമായി സര്‍കാര്‍ രൂപീകരിച്ചപ്പോള്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ഡെമോക്രറ്റിക്ക് എന്ന പുതിയ പാര്‍ടി രൂപീകരിച്ചായിരുന്നു കേരള ഘടകം ഇടതുമുന്നണിയില്‍ തുടര്‍ന്നത്.
ഇന്നും അതേ വഴി തന്നെ സ്വീകരിക്കണമെന്നാണ് മാത്യു ടി തോമസ് വിഭാഗം സ്വീകരിക്കുന്നത്. ശ്രേയസുമായി ചേര്‍ന്ന് എല്‍ ജെ ഡിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന കൃഷ്ണന്‍ കുട്ടിയുടെ താല്‍പര്യത്തിന് പിന്നില്‍ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനാണെന്ന ആരോപണം പാര്‍ടിക്കുളളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്.
ഇതിനിടെ രണ്ടരവര്‍ഷം കഴിഞ്ഞാല്‍ കൃഷ്ണന്‍ കുട്ടി മന്ത്രിസ്ഥാനം വെച്ചുമാറണമെന്ന അഭിപ്രായം പാര്‍ടിയില്‍ ശക്തമാണ്. മാത്യു ടി തോമസിനെ അവസാന ടേമില്‍ മന്ത്രിയാക്കാണമെന്നാണ് പാര്‍ടിക്കുളളിലെ ഔദ്യോഗിക വിഭാഗം ആവശ്യപ്പെടുന്നത്.
എല്‍ ജെ ഡിയും ജെ ഡി എസും ലയിച്ചാല്‍ എംഎല്‍എമാരുടെ എണ്ണം മൂന്നാകും. കെപി മോഹനനാണ് നിലവില്‍ എല്‍ ജെ ഡി എം എല്‍ എ. ഇരുപാര്‍ടികളും ലയിച്ചാല്‍ ഏതെങ്കിലും ഒരാള്‍ക്കു മാത്രമേ മന്ത്രിപദവി ലഭിക്കുകയുളളൂ. അതുകൊണ്ടു തന്നെ നിലവില്‍ ലയന സാധ്യത ഒഴിവാക്കികൊണ്ടു തല്‍സ്ഥിതി തുടരുന്നതാണ് നല്ലതെന്ന അഭിപ്രായവും ഇരുപാര്‍ടിക്കുളളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എല്‍ ഡി എഫ് മുന്നണിയില്‍ കേരളാഘടകം ജെ ഡി എസ് തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കണ്‍വീനര്‍ ഇപി ജയരാജന്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
Keywords: Kumaraswamy's defection, JDS Kerala factor on Street, Kannur, News, Kumaraswamy, JDS, LJD, Politics, Minister Post, EP Jayarajan, Kerala News.