K Sudhakaran | പുതുപ്പള്ളിയില്‍ ജയ്ക്കിന് കിട്ടുന്ന വോടിനെക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ടാവുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
Sep 5, 2023, 19:26 IST
കണ്ണൂര്‍: (www.kvartha.com) പുതുപ്പളളി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ലപ്രതീക്ഷയാണുളളതെന്നും ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി ജയ്ക്ക് തോമസിന് കിട്ടുന്ന വോടിനെക്കാള്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കിട്ടുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ നടാലിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാത്ത സര്‍കാരാണ് കേരളം ഭരിക്കുന്നത്. മുന്‍മന്ത്രി തോമസ് ഐസക്ക് പോലും പരസ്യമായി തളളിപ്പറയുന്ന സര്‍കാരിന് എങ്ങനെ ജനങ്ങള്‍ വോട് ചെയ്യുമെന്നും സുധാകരന്‍ ചോദിച്ചു.
കേരളം കടക്കെണിയിലായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ ധൂര്‍ത്തിന് മാത്രം യാതൊരു കുറവുമില്ല. കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ 80 ലക്ഷം മുടക്കി തനിക്ക് പറക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി സ്വപ്നലോകത്താണോ ജീവിക്കുന്നത്. പിണറായിക്ക് ആരെയാണ് പേടി. ആരെങ്കിലും കൊല്ലുമോയെന്ന ഭയമുണ്ടോ. ഇങ്ങനെയൊരു മുഖ്യമന്ത്രി നാടിന് അപമാനമാണ്. കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനില്‍ നടത്തിയ യാത്രയില്‍ മുഖ്യമന്ത്രിക്കായി ഒരുക്കിയ സുരക്ഷ നാം കണ്ടതാണ്. ഓരോ കിലോമീറ്റര്‍ വ്യത്യാസത്തിലാണ് പൊലീസ് കാവല്‍ നിന്നത്. ഇങ്ങനെയൊക്കെ ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മരണഭയമുണ്ടോയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കുന്നതില്‍ പുതിയ നിര്‍ദേശങ്ങള്‍ വന്നാല്‍ അതു പാര്‍ടി പരിശോധിക്കും. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികം കെപിസിസിയുടെ നേതൃത്വത്തില്‍ നടത്തും. ഇന്‍ഡ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ ജനശ്രദ്ധപിടിച്ചുപറ്റിയ പദയാത്രയാണ് രാഹുല്‍ ഗാന്ധി നടത്തിയത്. ഇന്‍ഡ്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നല്‍കിയ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ ഓര്‍മപ്പെടുത്തുന്നതിന് വേണ്ടി വാര്‍ഷികദിനമായ സെപ്തംബര്‍ ഏഴിന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പദയാത്രയും പൊതുയോഗവും നടത്തുമെന്നും കെ സുധാകരന്‍ അറിയിച്ചു.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ രാഹുല്‍ നയിച്ച ജോഡോയാത്രക്ക് സാധിച്ചിട്ടുണ്ടെന്ന് ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നടക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നയിക്കുന്ന പദയാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ വിളക്കുംതറ മൈതാനിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും.
കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയും വയനാട് ടി സിദ്ദിഖും ഏറണാകുളത്ത് വി ഡി സതീശനും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും തൃശൂരില്‍ വിശ്വനാഥപെരുമാളും പാലക്കാട് വി കെ ശ്രകണ്ഠന്‍, മലപ്പുറത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോട്ടയത്ത് ബെന്നി ബഹ്നാന്‍, ആലപ്പുഴയില്‍ എംഎം ഹസന്‍, തിരുവനന്തപുരത്ത് രമേശ് ചെന്നിത്തല, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ യാത്ര ഉദ്ഘാടനം ചെയ്യും.
ഭാരത് ജോഡോയാത്ര രാഹുല്‍ ഗാന്ധി നടത്തിയതിന്റെ നേട്ടം രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരത്തിലേറാന്‍ സാധിച്ചിട്ടുണ്ട്. കര്‍ണാടകയിലും ഹിമാചലിലും അധികാരത്തിലെത്താന്‍ സാധിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ വിജയം ഉറപ്പിച്ചതാണെങ്കിലും ഉജ്വല വിജയം നേടാന്‍ സാധിച്ചു. ഹിമാചലില്‍ നെക് നെക് പോരാട്ടമായിരുന്നുവെങ്കിലും നല്ല വിജയം നേടാന്‍ സാധിച്ചത് മറന്നുകൂടെന്നും സുധാകരന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സണ്ണിജോസഫ് എംഎല്‍എ എന്നിവരും പങ്കെടുത്തു.

Keywords: KPCC, K Sudhakaran, Puthuppally, Election, Congress, Kerala News, Politics, Political News, Malayalam News, Puthuppally Byelection, KPCC president K Sudhakaran says Congress will win Puthuppally.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.