Whale Body | കോഴിക്കോട് കടല്‍ത്തീരത്ത് കൂറ്റന്‍ നീല തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു

 


കോഴിക്കോട്: (KVARTHA) കടല്‍ത്തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ബീചിലെ പഴയ കടല്‍ പാലത്തിന് അരികിലാണ് ജഡം കാണപ്പെട്ടത്. വിദഗ്ധ സംഘം പരിശോധന നടത്തിയശേഷം ജഡം സംസ്‌കരിക്കും.

ശനിയാഴ്ച (30.09.2023) രാവിലെയാണ് കടലില്‍ ഒഴുകി നീങ്ങുന്ന നിലയില്‍ നീല തിമിംഗലത്തിന്റെ ജഡം മീന്‍പിടുത്ത തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുന്നത്. പിന്നീട് കടല്‍ പ്രക്ഷുബ്ദമായതോടെ ശക്തമായ തിരയില്‍ 11 മണിയോടെ കോഴിക്കോട് ബീചിന് സമീപം കരയ്ക്ക് അടിയുകയായിരുന്നു.

Whale Body | കോഴിക്കോട് കടല്‍ത്തീരത്ത് കൂറ്റന്‍ നീല തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു
 

15 അടിയോടം നീളം വരുന്ന തിമിംഗലത്തിന്റെ ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റുമോര്‍ടം ചെയ്തശേഷം ജഡം കുഴിച്ചിടുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, കൗതുക കാഴ്ച കാണാന്‍ നിരവധി ആളുകളാണ് തടിച്ച് കൂടിയത്.

Keywords: News, Kerala, Kerala-News, Kozhikode-News, Malayalam-News, Kozhikode News, Whale, Dead Body, Found, Calicut, South Beach, Kozhikode: Whale Dead Body Found at Calicut South Beach.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia