Follow KVARTHA on Google news Follow Us!
ad

Accident | പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

അപകടം സുഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ Kozhikode: Student gone missing while swimming with friends at Punoor puzha
കോഴിക്കോട്: (KVARTHA) പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി. കക്കോടി പുവ്വത്തൂര്‍ പാലന്നുകണ്ടിയില്‍ സരസന്റെ മകന്‍ കാര്‍ത്തിക്കിനെയാണ് (14) കാണാതായത്. നീന്തുന്നതിനിടെ പുവ്വത്തൂര്‍ ഭാഗത്തുവച്ചാണ് സംഭവം.

സുഹൃത്തുക്കളായ നാലു പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കാര്‍ത്തിക്. വെള്ളിമാടുകുന്നില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേന പുഴയില്‍ തിരച്ചില്‍ തുടങ്ങി. പറമ്പില്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.




Keywords: News, Kerala, Kerala-News, Malayalam-News, Kozhikode-News, Kozhikode: Student gone missing while swimming with friends at Punoor puzha, Kozhikode: Student gone missing while swimming with friends at Punoor puzha.

Post a Comment