കോഴിക്കോട്: (www.kvartha.com) കിടപ്പുമുറിയില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ സഹല ബാനു (21) ആണ് മരിച്ചത്. നെന്‍മേനി അരങ്ങാല്‍ ബശീറിന്റെ മകളാണ്. പാലാഴിയിലുള്ള ഇക്ര കമ്യൂനിറ്റി ആശുപത്രിയില്‍ നഴ്‌സായിരുന്നു.
ശനിയാഴ്ച (02.09.2023) ഉച്ചയ്ക്കുള്ള രണ്ടുമണി ഡ്യൂടിക്ക് സഹല എത്താതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തേക്ക് അന്വേഷിച്ച് എത്തുകയായിരുന്നു. ആശുപത്രിക്ക് മുകളിലുള്ള കിടപ്പുമുറി ഉള്ളില്‍നിന്നും കുറ്റിയിട്ട നിലയിലായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്നു വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനായി എത്തിച്ചു.
Keywords: News, Kerala, Kerala-News, Kozhikode-News, News-Malayalam, Palazhi News, Kozhikode News, Nurse, Found Dead, Wayanad, Sultan Bathery, Hospital, Kozhikode: Nurse Found Dead