Follow KVARTHA on Google news Follow Us!
ad

Found Dead | മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സി പി ഷാജി വീട്ടുവളപ്പില്‍ മരിച്ച നിലയില്‍

'ജീവിതം മടുത്തെന്ന് കുറിപ്പ് എഴുതിവച്ചശേഷം ആത്മഹത്യ' Kozhikode News, Nadapuram News, Valayam News, Mimicry Artist, CP Shaji, Found Dead
കോഴിക്കോട്: (www.kvartha.com) നാദാപുരത്ത് മിമിക്രി കലാകാരനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സി പി ഷാജി (41) ആണ് മരിച്ചത്. ജീവിതം മടുത്തെന്ന് കുറിപ്പ് എഴുതിവച്ചശേഷം ഹാസ്യ കലാകാരന്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വളയം ടൗണിലെ ഓടോറിക്ഷ ഡ്രൈവറാണ് ഷാജി.

ഈ ജീവിതം മടുത്തതായും താന്‍ തന്റെ വഴിയേ പോകുന്നുവെന്നുമാണ് കത്തിലുള്ളതെന്നാണ് വിവരം. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുതായി അറിയിച്ചു. 

വളയം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി മോര്‍ചറിയിലേക്ക് മാറ്റി. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: ജാനു.

News, Kerala, Kerala-News, Obituary, Obituary-News, Local-News, Kozhikode News, Nadapuram News, Valayam News, Mimicry Artist, CP Shaji, Found Dead, Kozhikode: Mimicry Artist CP Shaji Found Dead.


Keywords: News, Kerala, Kerala-News, Obituary, Obituary-News, Local-News, Kozhikode News, Nadapuram News, Valayam News, Mimicry Artist, CP Shaji, Found Dead, Kozhikode: Mimicry Artist CP Shaji Found Dead.


Post a Comment