Follow KVARTHA on Google news Follow Us!
ad

Couples Arrested | കോഴിക്കോട് കാറില്‍ കടത്തുകയായിരുന്ന 97 ഗ്രാം എംഡിഎംഎയുമായി യുവ ദമ്പതികള്‍ പിടിയില്‍

സംശയം തോന്നാതിരിക്കാന്‍ 4 വയസുള്ള മകനെയും കൂടെ കൂട്ടി Kozhikode News, Couples, Arrested, MDMA, Smuggling
കോഴിക്കോട്: (www.kvartha.com) തൊട്ടില്‍പ്പാലത്ത് എംഡിഎംഎയുമായി യുവ ദമ്പതികള്‍ പിടിയില്‍. വടകര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജിതിന്‍ ബാബു, ഇയാളുടെ ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൊട്ടില്‍പാലം പൊലീസ് പറയുന്നത്: ബെംഗളൂറില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. വടകര ഭാഗത്ത് മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് പരിശോധന നടത്തിയത്.

സംശയം തോന്നാതിരിക്കാന്‍ നാല് വയസുള്ള മകനെയും കാറില്‍ ഇരുത്തിയായിരുന്നു ദമ്പതികളുടെ എംഡിഎംഎ കടത്ത്. ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടികൂടി.


 

Keywords: News, Kerala, Kerala-News, Police-News, Regional-News, Kozhikode News, Couples, Arrested, MDMA, Smuggling, Kozhikode: Couples arrested with MDMA.

Post a Comment