Follow KVARTHA on Google news Follow Us!
ad

Nipah | നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന 9 വയസ്സുകാരനടക്കം ചികിത്സയില്‍ കഴിഞ്ഞിരുന്ന 4 പേര്‍ക്കും രോഗമുക്തി

കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ കലക്ടര്‍ പിന്‍വലിച്ചിരുന്നു Nipah, Recovered, Health, Veena George, Kerala News
കോഴിക്കോട്: (KVARTHA) നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒമ്പതുവയസ്സുകാരനടക്കം ചികിത്സയില്‍ കഴിഞ്ഞിരുന്ന നാലുപേര്‍ക്കും രോഗമുക്തി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. നിപ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍, ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച വാര്‍ഡുകളിലെ നിയന്ത്രണങ്ങള്‍ കലക്ടര്‍ എ ഗീത പിന്‍വലിച്ചിരുന്നു.

Kozhikode: 9-year-old boy who was under treatment due to Nipah recovered, Kozhikode-News, Nipah, Recovered, Hospital, Treatment, Patient, Negative, Health, Veena George, Kerala News

ഒക്ടോബര്‍ ഒന്നുവരെയുള്ള പൊതുപരിപാടികള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും കലക്ടര്‍ പറഞ്ഞു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് ഐസൊലേഷനിലുള്ളവര്‍ 21 ദിവസം നിര്‍ബന്ധമായും അതു തുടരണമെന്നും നിര്‍ദേശമുണ്ട്.

നിപ ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. നിപ ബാധിച്ച ഒമ്പതുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. അടച്ചിട്ടിരുന്ന സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും കഴിഞ്ഞദിവസമാണ് തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങിയത്.

Keywords: Kozhikode: 9-year-old boy who was under treatment due to Nipah recovered, Kozhikode-News, Nipah, Recovered, Hospital, Treatment, Patient, Negative, Health, Veena George, Kerala News.

Post a Comment