സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഓടോറിക്ഷ ഡ്രൈവര്‍ അനൂപ് (40) ആണ് യുവതിയെ വെട്ടിയത്. കൃത്യത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. യുവതിയെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു.
മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി വാടകയ്ക്കായിരുന്നു യുവതിയുടെ താമസം. യുവതിയുടെ ഭര്‍ത്താവിനെ അനൂപ് നേരത്തെ ആക്രമിച്ചിരുന്നു. ആ കേസില്‍ പിടിയിലായ പ്രതി രണ്ടു ദിവസം മുന്‍പാണു ജാമ്യത്തില്‍ ഇറങ്ങിയത്.
അതേസമയം, വിജിതയുമായി അനൂപിന് ബന്ധമുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവരെ അനൂപ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. രാവിലെ യുവതിയെ ആക്രമിച്ചതിന് പിന്നാലെ അനൂപ് സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Kottayam-News, Crime, Crime-News, Kottayam News, Varimuttam News, Young Woman, Attacked, Bail Accused, Kottayam: Young Woman Attacked by Bail Accused.