Follow KVARTHA on Google news Follow Us!
ad

Found Dead | കൊല്ലത്ത് യുവതി വീടിന്റെ ടെറസില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

ഡിഗ്രി സര്‍ടിഫികറ്റ് ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്ന് എഴുതിയ കുറിപ്പ് സമീപം Kollam News, Kundara News, Found Dead, Student, Degree Certifica
കൊല്ലം: (www.kvartha.com) കുണ്ടറയില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം എന്‍ ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) ആണ് മരിച്ചത്. ബുധനാഴ്ച (13.09.2023) വൈകിട്ട് ഏഴോടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പറയുന്നത്: വീട്ടുകാരുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെ വൈകിട്ട് സൂര്യ മുകളിലേക്ക് കയറിപ്പോയി. ഏറെനേരം കഴിഞ്ഞിട്ടും താഴേക്ക് ഇറങ്ങിവന്നില്ല. അന്വേഷിച്ചുചെന്ന അനിയത്തിയാണ് സൂര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ സൂര്യയെ കുണ്ടറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യൂനിവേഴ്സിറ്റിയില്‍നിന്ന് സര്‍ടിഫികറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കത്തും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും പൊലീസിന് ലഭിച്ചു. ഡിഗ്രി സര്‍ടിഫികറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലുള്ളത്.

റൂറല്‍ എസ്പി സുനില്‍ എം എല്‍, ഡിവൈഎസ്പി എസ് ശെറീഫ്, കുണ്ടറ എസ്‌ഐ ബി അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം മേല്‍നടപടികള്‍ സ്വീകരിച്ചു.



Keywords: News, Kerala, Kerala-News, Obituary, Obituary-News, Kollam-News, Kollam News, Kundara News, Found Dead, Student, Degree Certificate Issue, Kollam: Young Woman Found Dead at Kundara.

Post a Comment