കൊല്ലം: (www.kvartha.com) യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. കൊല്ലത്തെ ബാറിലെ മദ്യ സല്‍ക്കാരത്തെ കുറിച്ച് പരസ്യം നല്‍കിയതിനാണ് കേസ്. ബാറുടമ രാജേന്ദ്രനെതിരെയും കേസെടുത്തിട്ടുണ്ട്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചായിരുന്നു പരസ്യം.
മദ്യം പരസ്യം ചെയ്യാന്‍ പാടില്ലെന്ന് നിയമമുണ്ട്. പരസ്യത്തില്‍ മദ്യം കാണിച്ചിരുന്നു. ഈ നിയമം മറികടന്നാണ് യൂട്യൂബര്‍ മുകേഷ് നായര്‍ വീഡിയോ ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് എക്‌സൈസ് കേസെടുത്തത്.
Keywords: News, Kerala, Kerala-News, Kollam-News, Regional-News, Kollam News, Excise News, Case, Youtuber, Mukesh Nair, Liquor, Kollam: Excise case against youtuber Mukesh Nair.