കൊല്ലം: (www.kvartha.com) അക്ഷയ സെന്റര്‍ ജീവനക്കാരിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തു മുറിച്ചു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതായി പൊലീസ്. തിങ്കളാഴ്ച രാവിലെ പാരിപ്പള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
നാവായിക്കുളം വെട്ടിയറ അല്‍ബായ വീട്ടില്‍ നദീറ (36), ഭര്‍ത്താവ് റഹീം (50) എന്നിവരാണ് മരിച്ചത്. പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയാണ് നദീറ. രാവിലെ സെന്ററിലെത്തി ജോലി ചെയ്യുന്നതിനിടെ കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീംനദീറയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് ഇറങ്ങിയോടിയ ഇയാള്‍ കഴുത്ത് മുറിച്ചശേഷം സമീപത്തെ പറമ്പിലെ കിണറ്റില്‍ ചാടുകയായിരുന്നു.
ഒരു മാസം മുന്‍പ് നദീറയെ തലയ്ക്കടിച്ചു പരുക്കേല്‍പിച്ചെന്ന കേസില്‍ റഹീം ജയിലിലായിരുന്നു. മൂന്നു ദിവസം മുന്‍പാണ് മോചിതനായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kollam: Couple Found Dead, Kollam, News, Dead Body, Killed, Police, Inquest, Jail, Attack, Kerala News.