Arrested | ദേഹ പരിശോധനയ്ക്കിടെ കുടുങ്ങി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍
Sep 21, 2023, 18:21 IST
കൊച്ചി: (www.kvartha.com) സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. ദുബൈയില്‍ നിന്നും എത്തിയ തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനിയായ യുവതിയാണ് കുടുങ്ങിയത്. 29 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍വെച്ച് കസ്റ്റംസാണ് പിടികൂടിയത്.
യുവതി ഗ്രീന്‍ ചാനലിലൂടെ പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്. സാനിറ്ററി പാഡിനകത്ത് ഇവര്‍ 679 ഗ്രാം സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നുവെന്നും പരിശോധനയിലൂടെ ഇത് കണ്ടെത്തുകയായിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.