വിമാനത്തിന്റെ വാതിലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 122 യാത്രക്കാരെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനത്തില്‍ നിന്ന് ഇറക്കിയത്. ശനിയാഴ്ച രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. എന്നാല്‍ വാതിലിന് തകരാര്‍ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ലേറെ യാത്രക്കാരെയാണ് പുറത്തിറക്കിയത്.
ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ ഇരിപ്പുറപ്പിച്ചതിന് ശേഷമാണ് 280 യാത്രക്കാരില്‍ 122 യാത്രക്കാരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി. പ്രായമായവരും കുട്ടികളും അടക്കം പുലര്‍ച്ചെ നാല് മണിവരെ എയര്‍പോര്‍ടില്‍ പ്രതിഷേധിച്ചു.
പിന്നീട് അര്‍ധരാത്രിയോടെ കാനഡിലേക്കും യുഎസിലേക്കുമുള്ള യാത്രക്കാരുമായി ഇതേ വിമാനം റിയാദിലേക്ക് പുറപ്പെട്ടു. അതേസമയം സഊദി എയര്‍ലൈന്‍സ് വൈകി യാത്ര തിരിച്ചതിനാല്‍ റിയാദ് വിമാനത്താവളത്തില്‍ മലയാളികളായ ലന്‍ഡന്‍ യാത്രക്കാര്‍ കുടുങ്ങി. 80 ഓളം മലയാളികളാണ് കനക്ഷന്‍ ഫ്ളൈറ്റില്‍ കയറാനാകാതെ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്.
Keywords: News, Kerala, Kerala-News, Kochi-News, Kochi News, Tickets, Passengers, Travel, Students. Riyadh, Deboard, Saudi Airlines, Kochi: Tickets given to deboard passengers from Saudi Airlines.