കൊച്ചി: (www.kvartha.com) മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ (77) അന്തരിച്ചു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സില്‍ ബുധനാഴ്ച (13.09.2023) രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുന്‍ സംഘടനാ സെക്രടറിയായിരുന്നു മുകുന്ദന്‍.
ആര്‍ എസ് എസിലൂടെയാണ് കണ്ണൂരുകാരനായ പിപി മുകുന്ദന്‍ പൊതുരംഗത്ത് എത്തുന്നത്. അറുപതുകളില്‍ ആര്‍ എസ് എസിന്റെ ഭാഗമായ മുകുന്ദന്‍ കേരളത്തില്‍ ഉടനീളം ഓടി നടന്ന് സംഘടനാ പ്രവര്‍ത്തനം നടത്തി. അടിയന്തരാവസ്ഥാ കാലത്തെ ഇടപെടലിലൂടെ ശക്തനായ നേതാവായി മാറി. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളിലും ബന്ധമുള്ള ആര്‍എസ്എസ് പ്രചാരകനായി മുകുന്ദന്‍. പിന്നീട് ബിജെപിയുടെ സംഘടനാ ജെനറല്‍ സെക്രടറിയായി. കോ ലീ ബി സഖ്യത്തിന് പിന്നിലെ സൂത്രധാരനായിരുന്നു. വാജ്പേയ് സര്‍കാരിന്റെ കാലത്ത് കേരളത്തിലെ പ്രധാന അധികാര കേന്ദ്രമായി.
ബിജെപിയില്‍ വിമുരളീധരന്‍ പിടിമുറുക്കിയതോടെ സംഘടനാ ജെനറല്‍ സെക്രടറി സ്ഥാനത്ത് നിന്ന് മുകുന്ദന് പിന്‍വാങ്ങേണ്ടി വന്നു. ദക്ഷിണേന്‍ഡ്യയുടെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം തല്‍കാലത്തേക്ക് നല്‍കി. പിന്നീട് പതിയെ നേതൃത്വത്തില്‍ നിന്നും മാറി. കെ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രധാന ബിജെപി നേതാക്കളേയും കണ്ടെത്തിയതും നേതൃത്വത്തിന്റെ ഭാഗമാക്കിയതും പിപി മുകുന്ദനെന്ന സംഘടനാ സെക്രടറിയാണ്. കേരളത്തിലെ പരിവാര്‍ പ്രവര്‍ത്തകരില്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് മുകുന്ദന്‍.
പിന്നീട് ബിജെപി നേതൃത്വം പൂര്‍ണമായും അവഗണിച്ചുവെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. എങ്കിലും അണികള്‍ക്ക് പ്രിയപ്പെട്ട നേതാവാണ് എന്നും പിപി മുകുന്ദന്‍. ബിജെപിയുടെ നിലവിലെ നേതൃത്വത്തെ പല ഘട്ടത്തിലും മുകുന്ദന്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
PP Mukundan | മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു
മുന്‍ സംഘടന സെക്രടറിയായിരുന്നു
Kochi News, Senior Leader, BJP, Kerala News, PP Mukundan, Died