Follow KVARTHA on Google news Follow Us!
ad

Trailer Out | 'ഒരു ശ്രീലങ്കന്‍ സുന്ദരി' റിലീസിനൊരുങ്ങുന്നു; ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

അനൂപ് മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രം Anoop Menon, Hero, Cinema, Trailer, Released, Film, Director, Oru Srilankan Sundari, Kochi News
കൊച്ചി: (KVARTHA) അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഒരു ശ്രീലങ്കന്‍ സുന്ദരി'. ഇപ്പോഴിതാം 'ഒരു ശ്രീലങ്കന്‍ സുന്ദരി'യെന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അനൂപ് മേനോനൊപ്പം പത്മരാജന്‍ രതീഷ്, രോഹിത് വേദ്, ശിവജി ഗുരുവായൂര്‍, ഡോ. അപര്‍ണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ തൃശൂര്‍, ഡോക്ടര്‍ രജിത് കുമാര്‍, എല്‍സി, ശാന്ത കുമാരി, ബേബി മേഘ്‌ന സുമേഷ്, തുടങ്ങി നിരവധി താരങ്ങളാണ് 'ഒരു ശ്രീലങ്കന്‍ സുന്ദരി' യില്‍ വേഷമിടുന്നത്.

വിനീത് ശ്രീനിവാസനും മധു ബാലകൃഷ്ണനുമൊപ്പം ചിത്രത്തിനായി കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘ്‌ന സുമേഷ് എന്നിവരും ഗാനങ്ങള്‍ ആലപിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും ഗാന രചനയും നിര്‍വഹിച്ചിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ്.

അബൂദബി, ഗുരുവായൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഒരു ശ്രീലങ്കന്‍ സുന്ദരി ഒക്‌ടോബര്‍ അവസാനം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപോര്‍ട്.




 

Keywords: News, Kerala, Kerala-News, Kochi-News, Entertainment-News, Kochi: 'Oru Srilankan Sundari' film trailer out, Kochi: 'Oru Srilankan Sundari' film trailer out.

Post a Comment