ശനിയാഴ്ച (23.09.2023) രാത്രി എസ്ആര്‍എം റോഡിലാണ് സംഭവം. രാത്രി സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോള്‍ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകന്‍ പുകവലിച്ചത് കണ്ടെന്നും ഇത് പാടില്ലെന്നും പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പൊലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി.
പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസിനോട് കയര്‍ത്ത ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐയുടെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞുടച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: News, Kerala, Kerala-News, Kochi-News, Police-News, Kochi News, Lawyer, Arrested, Throw, Police, Wireless Set, Complaint, Kochi: Lawyer arrested for throwing police wireless set.