Follow KVARTHA on Google news Follow Us!
ad

Rescued | തൊഴിലുറപ്പ് ജോലിക്കിടെ അപകടം; വീട്ടമ്മയുടെ കാല്‍ കാനയിലെ സ്ലാബിനിടയില്‍ കുടുങ്ങി

രക്ഷകരായി അഗ്നിരക്ഷാസേന Kochi News, Housewife, Leg, Stuck, Slabs, Drainage
കൊച്ചി: (www.kvartha.com) പെരുമ്പാവൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ അപകടം. തൊഴിലാളിയായ വീട്ടമ്മയുടെ കാല്‍ കാനയുടെ സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി. തൊഴിലുറപ്പ് തൊഴിലാളിയായ ലൈലാ പരിത് ആണ് അപകടത്തില്‍പെട്ടത്.

കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് കാല്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അഗ്നിരക്ഷാസേനായെത്തി സ്ലാബുകള്‍ മാറ്റിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. കാലില്‍ ചെറിയ പരുക്കുകള്‍ മാത്രമേയുള്ളൂ. കാനയുടെ മുകളിലുള്ള പുല്ലും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് കാല്‍ സ്ലാബിനിടയില്‍ കുടുങ്ങിയത്.




Keywords: News, Kerala, Kerala-News, Malayalam-News, Kochi-News, Kochi News, Housewife, Leg, Stuck, Slabs, Drainage, Kochi: Housewife's leg stuck between slabs drainage.

Post a Comment