മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹര്‍ജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.
നിലവില്‍ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് തിങ്കളാഴ്ച (18.09.2023) ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് മരണം.
സ്വകാര്യ കംപനിയില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കള്‍ ഉള്‍പെടെ 12 പേരെ പ്രതിയാക്കിയാണ് ഗിരീഷ് ബാബു ഹര്‍ജി നല്‍കിയത്. മാസപ്പടിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചത്.