കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു കെ രാധാകൃഷ്ണൻ തനിക്ക് നേരിട്ട അനുഭവം വിവരിച്ചത്. ജാതീയമായ വേര്‍തിരിവുണ്ടായതില്‍ അതേവേദിയിൽ വെച്ചുതന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: 'ഞാനൊരു ക്ഷേത്രത്തിൽ പരിപാടിക്ക് പോയി. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി എന്റെ നേരെ വന്നു. അതെനിക്കു തരാനാണെന്നു കരുതി ഞാൻ നിൽക്കുകയായിരുന്നു. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യിൽ തന്നില്ല. നേരെ പോയി അദ്ദേഹം നിലവിളക്ക് കത്തിച്ചു. ആചാരത്തിന്റെ ഭാഗമാണെന്നും ആചാരത്തെ തൊട്ടുകളിക്കേണ്ടെന്നും കരുതി ഞാൻ മാറിനിന്നു. പ്രധാന പൂജാരി പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന സഹപൂജാരിക്ക് വിളക്ക് കൈമാറി.
ഇതിനുശേഷം വിളക്ക് എനിക്കു തരുമെന്നാണു കരുതിയത്. പക്ഷേ തന്നില്ല. അതിനുശേഷം അവര്‍ വിളക്ക് നിലത്തു വച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാൻ പറഞ്ഞു: പോയി പണിനോക്കാന്‍. ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അയിത്തമാണു കൽപ്പിക്കുന്നത്. ഇക്കാര്യം അപ്പോൾത്തന്നെ ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു', മന്ത്രി വ്യക്തമാക്കി.
അതേസമയം, ഈ വർഷം ജനുവരി 26ന് പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവമെന്നാണ് പുറത്തുവരുന്ന റിപോർടുകൾ. സിപിഎം നേതാവും എംഎൽഎയുമായ ടി ഐ. മധുസൂദനൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനും പ്രാദേശിക സിപിഎം നേതാവുമായ ടി പി സുനിൽകുമാർ തുടങ്ങിയവർ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർചയാണ് വിഷയത്തിൽ നടക്കുന്നത്. 'മന്ത്രിസഭാ വകുപ്പ് നിർണയത്തിൽ നേരിട്ട ജാതി വിവേചനത്തിന്റെ ആവർത്തനമാണ് മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ നിന്നുണ്ടായത്.
ജാതി മേധാവിത്വം ഒരു മൂർത്ത യാഥാർഥ്യമാണ്. ഇടതുപക്ഷം ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഓരോ അണുവിലും അത് നിലനിർത്താൻ സവർണ ശക്തികൾക്ക് നിഷ്പ്രയാസം കഴിയും', ഒരു ഉപയോക്താവ് കുറിച്ചു. 'തമ്പ്രാനെ അടിയനാണ് എന്ന് ഓച്ഛാനിച്ച് നിൽക്കുന്ന കാലമൊക്കെ പോയി, ഇത് മതേതര കേരളമാണ് ഇങ്ങോട്ട് ജാതിവെറിയുമായി ആരും വരേണ്ടതില്ല' എന്നായിരുന്നു മറ്റൊരു പ്രതികരണം.
നേരത്തെ, തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ ടെന്‍ഡര്‍ വാങ്ങിയ ദളിത് യുവാവിന് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയും ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സെപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയായ സുബിയാണ് പരാതിക്കാരന്‍. ഉണ്ണിയപ്പം നിര്‍മിക്കുന്നതിനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെന്‍ഡര്‍ പിടിച്ചത് സുബിയായിരുന്നു. ഇതാണ് പ്രതികളായ രണ്ടുപേരെ ചൊടിപ്പിച്ചതെന്നാണ് ആക്ഷേപം. പ്രബുദ്ധ കേരളത്തിൽ ജാതീയത ഇപ്പോഴും തുടരുന്നത് നാണക്കേടാണെന്ന് രാഷ്ട്രീയ - സാമൂഹ്യ രംഗത്തുള്ളവരും പ്രതികരിച്ചു.
Keywords: News, Kerala, Thiruvananthapuram, Caste Discrimination, Kerala Temple, K Radhakrishnan, Politics, Kerala Temple Board Minister Alleges Caste Discrimination At Temple Event.
< !- START disable copy paste -->