Muhammad Riaz | കേരളത്തിലെ മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Sep 24, 2023, 22:12 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ മതസൗഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താന്‍ സാധിക്കണമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പെടുത്തി ശ്രീ ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2022 ല്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ കേരളത്തിലേക്കുള്ള വരവില്‍ റെകോര്‍ഡ് വര്‍ധനവുണ്ടായി. ഈ വര്‍ഷം ആ റെകോര്‍ഡ് മറികടക്കുകയാണ് ലക്ഷ്യം.
ചരിത്ര പ്രധാന്യമുള്ള സ്ഥലങ്ങള്‍, പ്രകൃതി സൗന്ദര്യം, ജനങ്ങളുടെ സവിശേഷ പെരുമാറ്റം തുടങ്ങിയവയാണ് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഇതു നിലനിര്‍ത്താന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ ടി ഒ മോഹനന്‍ വിശിഷ്ടാതിയായി. 1.43 കോടി രൂപ ചിലവഴിച്ച് ക്ഷേത്ര കുളം, കുളിപ്പുര എന്നിവയുടെ സംരക്ഷണ പ്രവൃത്തികളും കല്ല് പതിക്കല്‍, നടപ്പന്തല്‍, ലാന്‍ഡ് സ്‌കേപിങ്, മ്യൂറല്‍ പെയിന്റിങ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികളുമാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. മുഴുവന്‍ പ്രവൃത്തികളും ഒമ്പതുമാസത്തിനം പൂര്‍ത്തിയാക്കും. മലബാര്‍ മേഖലയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം തുറന്നുകാട്ടാന്‍ ലക്ഷ്യമിട്ടാണ് തലശ്ശേരി പൈതൃകം പദ്ധതി നടപ്പാക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
കെ ഐ ഐ ഡി സി കണ്ണൂര്‍ ഡെപ്യൂടി ജെനറല്‍ മാനേജര്‍ എന്‍ ടി ഗംഗാധരന്‍ റിപോര്‍ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ വി സവിത, മലബാര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പി നന്ദകുമാര്‍, തലശ്ശേരി ഡിവിഷന്‍ ചെയര്‍മാന്‍ ടി കെ സുധി, ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ അജോയ് കുമാര്‍, ക്ഷേത്രം കമിറ്റി സെക്രടറി മൃദുല രമേഷ്, ഊര്‍പഴച്ചിക്കാവ് ദേവസ്വം എക്സിക്യൂടീവ് ഓഫീസര്‍ സി വി ദാമോദരന്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala Minister Muhammad Riaz calls to maintain religious harmony, Kannur, News, Minister, Muhammad Riaz, Temple, Inauguration, Religion, Report, Tourism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.