Follow KVARTHA on Google news Follow Us!
ad

Soldier Missing | 'കശ്മീരില്‍ 48 മണിക്കൂര്‍ പിന്നിട്ട ഏറ്റുമുട്ടലില്‍ 3 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, സൈനികനെ കാണാതായി'

2 ഭീകരരെ വളഞ്ഞതായി സൈന്യം Soldier, Missing, Kashmir News, Encounter, Officers Killed, Martyr

ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ 48 മണിക്കൂറിലേറെയായി തുടരുന്ന ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനെ കാണാതാവുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്. മേഖലയില്‍ വെള്ളിയാഴ്ച (15.09.2023) രാവിലെയും ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം.

ജമ്മു കശ്മീര്‍ പൊലീസ് പറയുന്നത്: കോകര്‍നാഗിലെ നിബിഡ വനങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെ ബുധനാഴ്ച (13.9.2023) പുലര്‍ചെയാണ് വെടിവെപ്പുണ്ടായത്. ഭീകരര്‍ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തിരച്ചിലാണ് ഇവിടെ നടത്തുന്നത്.

കരസേനയിലെ രണ്ട് ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും ഉള്‍പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപറേഷനിലൂടെയാണ് തിരച്ചില്‍ നടത്തുന്നത്. ഭീകരരുടെ പക്ഷത്തുള്ളവരുടെ കണക്കുകള്‍ സംബന്ധിച്ച് ഒരു വിവരവുമില്ല.

ജമ്മു കശ്മീരിലെ അനന്തനാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷസേന വളഞ്ഞതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഇതിനിടെ രണ്ട് സുരക്ഷസേന ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഏറ്റുമുട്ടല്‍ നടക്കുന്ന അനന്തനാഗില്‍ ഒരു ജവാനെ കാണാതായി. ഇദ്ദേഹത്തിനായും തിരച്ചില്‍ തുടങ്ങി.




ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ ആഷിഷ് ദോന്‍ചാകിന്റെ മൃതദേഹം ഹരിയാനയിലെ പാനിപത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം സൈനീക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങിന്റെ മൃതദേഹം ജന്മനാടായ പഞ്ചാബിലെ മുള്ളാന്‍പൂരിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

രജൗരിയിലെ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു അനന്തനാഗില്‍ വെടിവെപ്പ് ഉണ്ടായത്. അതേസമയം, രണ്ട് ഭീകരരെ വളയാന്‍ സുരക്ഷസേനക്ക് കഴിഞ്ഞിട്ടണ്ട്. 


Keywords: News, National, National-News, Police-News, Malayalam-News, Soldier, Missing, Kashmir News, Encounter, Officers Killed, Martyr, Kashmir Encounter On For 48 Hours, 3 Officers Killed In Action, Soldier Missing.


Post a Comment