Follow KVARTHA on Google news Follow Us!
ad

Remanded | തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു

'പ്രകൃതിവിരുദ്ധമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു' Kannur News, Youth, Remanded, Assaulting, Minor Boy, Hospital, Treatment
കണ്ണൂര്‍: (www.kvartha.com) തലശ്ശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 10-ാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രി ശൗചാലയത്തില്‍വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പിടിയിലായ പിണറായി ഗ്രാമ പഞ്ചായത് പരിധിയിലെ സി റമീസിനെ (38) തലശ്ശേരി പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. തലശ്ശേരി ടൗണ്‍ പൊലീസാണ് ഇയാളെ ആശുപത്രിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: ബുധനാഴ്ച (06.9.2023) ഉച്ചയ്ക്ക് ഒരുമണിക്കാണ് കേസിനാസ്പദമായ സംഭവം. പരിശോധനയ്ക്കെന്ന് പറഞ്ഞ് വിദ്യാര്‍ഥിയെ ആശുപത്രി ശൗചാലയത്തില്‍ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. 

വയറുവേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയാണ് കൂടെ കൂട്ടിരിപ്പിനുണ്ടായിരുന്നത്. അമ്മ ചികിത്സാ സംബന്ധമായ രേഖകള്‍ തയ്യാറാക്കാന്‍ പോയപ്പോഴാണ്സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ കരഞ്ഞു നില്‍ക്കുന്ന മകനെയാണ് കണ്ടത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്ന നാട്ടുകാരില്‍ ചിലര്‍ റമീസിനെ കൈക്കാര്യം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ ജീവനക്കാര്‍ ഇയാളെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. 

ഇതിനിടയില്‍ തലശ്ശേരി സി ഐ എം അനിലിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തുകൊണ്ടു പോവുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തിയത്.

News, Malayalam-News, Kerala-News, Kannur-News, Youth, Remanded, Assaulting, Minor Boy, Hospital, Treatment, Arrested, POCSO Act, General Hospital, Thalassery, Crime, Kannur: Youth remanded for assaulting minor boy.


Keywords: News, Malayalam-News, Kerala-News, Kannur-News, Youth, Remanded, Assaulting, Minor Boy, Hospital, Treatment, Arrested, POCSO Act, General Hospital, Thalassery, Crime, Kannur: Youth remanded for assaulting minor boy.

Post a Comment