റിനീഷിന്റെ പിതാവ് മീന്‍പിടുത്ത തൊഴിലാളിയായ ഗംഗാധരന്‍ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാനായി വാതില്‍ തുറന്നപ്പോഴാണ് ഗ്രില്‍സിന് സമീപം റീത് കണ്ടത്. വാഴയില വട്ടത്തില്‍ ചുറ്റിയുണ്ടാക്കിയ റീതിന് മുകളില്‍ 'ബിജു ഏട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' വെന്ന് എഴുതിയിട്ടുണ്ട്.
അവധി ദിനമായ ഞായറാഴ്ച റിനീഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. കുന്നരു വട്ടപ്പറമ്പ ചാലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വര്‍ഷങ്ങളായി സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത് വെച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം കുന്നരു ലോകല്‍ കമിറ്റി സെക്രടറി ആവശ്യപ്പെട്ടു.
Keywords: News, Kerala, Kerala-News, Kannur-News, Politics-News, Kannur News, Wreath, Death Threats, In front House, CPM Worker, Residence, Kannur: Wreath of death threats appeared in front of CPM worker's house.