Punishment | മയക്കുമരുന്ന് കേസില്‍ പിടികൂടിയ 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു
Sep 20, 2023, 12:56 IST
കണ്ണൂര്‍: (www.kvartha.com) വടക്കെ മലബാറിലെ ആദ്യമായി മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവിനും പിഴയും ശിക്ഷ വിധിച്ചു. പിടിയിലായ രണ്ട് പ്രതികള്‍ക്കും 10 വര്‍ഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് വടകര എന്‍ഡിപിഎസ് കോടതി വിധിച്ചത്.
2017 ഏപ്രില്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട് കേസിലാണ് ശിക്ഷ. ചക്കരക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടിസി ഹര്‍ശാദ് (32), കെവി ശ്രീരാജ് (30) എന്നിവര്‍ക്കാണ് പിഴയും കഠിനതടവും വടകര എന്‍ഡിപിഎസ് സ്‌പെഷല്‍ ജഡ്ജ് വിപിഎം സുരേഷ് ബാബു വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്കൂടര്‍ എ സനൂജ് ഹാജരായി.
ബെംഗളൂറില്‍ നിന്നും പ്രതികള്‍ കെഎ 05 ജെ എല്‍ 685 നമ്പര്‍ കെടിഎം ഡ്യൂക് ബൈകില്‍ വരുമ്പോഴാണ് പിടികൂടിയത്. കണ്ണവം സ്റ്റേഷന്‍ പരിധിയില്‍ വാഹന പരിശോധന നടത്തി വരുന്ന അന്നത്തെ കണ്ണവം എസ്‌ഐ ആയിരുന്ന കെവി ഗണേശന്‍, എസ് സി പി ഒ സുനീഷ് കുമാര്‍, മനീഷ്, രാഗേഷ്, രസീത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുന്നപ്പാലത്ത് വെച്ച് ബൈകിന് നിര്‍ത്താന്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യുവാക്കളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ കൈവശം 0.27 ഗ്രാം തൂക്കം വരുന്ന 14 എല്‍ എസ് ഡി സ്റ്റാമ്പും 0.64 ഗ്രാം മെത്താം ഫിറ്റാമിനും കൂടാതെ 71200 രൂപയും കണ്ടെടുത്തുവെന്നാണ് കേസ്. തുടര്‍ന്ന് പ്രതികളെ ആറ് മാസം ജയിലില്‍ തടവിലാക്കുകയും പിന്നീട് ജാമ്യത്തില്‍ തുടരുകയുമായിരുന്നു. ഈ കേസ് ഗുരുതര സ്വഭാവമുള്ളനാല്‍ അന്നത്തെ കൂത്തുപറമ്പ് സിഐ ആയിരുന്ന യു പ്രേമന്‍, ടിവി പ്രദീഷ് എന്നിവര്‍ അന്വേഷണം നടത്തുകയും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തു.
കൂടാതെ ഈ അന്വേഷണത്തില്‍ പ്രതികള്‍ മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക് മോഷ്ടിച്ചതാണെന്നും തെളിഞ്ഞിട്ടുണ്ട്. അന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ റീജിയണല്‍ ഫോറന്‍സിക്ക് സയന്‍സ് ലബോറടറിയില്‍നിന്ന് എല്‍ എസ് ഡിയും മെത്താം ഫിറ്റമിനാണെന്നും കണ്ടെത്തിയിരുന്നു.
Keywords: News, Kerala, Kerala-News, Kannur-News, Police-News, Kannur News, Youths, Arrested, Drug Case, Sentenced, Rigorous Imprisonment, Fine, Kannur: Two youths arrested in drug case were sentenced to 10 years rigorous imprisonment and Rs 1 lakh fine.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.