Follow KVARTHA on Google news Follow Us!
ad

Road Accident | ശ്രീകണ്ഠാപുരം - തളിപ്പറമ്പ് ഹൈവേയില്‍ നിയന്ത്രണംവിട്ട ജീപ് മറിഞ്ഞ് 3 പേര്‍ക്ക് പരുക്കേറ്റു

വാഹനം അമിതവേഗതയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ Kannur News, Three Injured, Jeep overturned, Sreekandapuram - Thaliparamba, Highway, Accident
കണ്ണൂര്‍: (KVARTHA) ശ്രീകണ്ഠാപുരം - തളിപ്പറമ്പ് ഹൈവേയില്‍ പരിപ്പായിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം നഷ്ടപ്പെട്ട ജീപ് കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞാണ് അപകടം.
ജീപിലുണ്ടായിരുന്ന ശ്രീകണ്ഠാപുരം സ്വദേശികളായ മൂന്ന് യുവാക്കള്‍ക്കാണ് പരുക്കേറ്റത്.

പ്രദേശവാസികളും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച (28.09.2023) വൈകുന്നേരമാണ് അപകടം നടന്നത്. ഈ സമയത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. തളിപ്പറമ്പ് ഭാഗത്തുനിന്നും ശ്രീകണ്ഠാപുരത്തേക്ക് വരവേയാണ് ജീപ് അപകടത്തില്‍പെടുന്നത്. വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.




Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Three Injured, Jeep overturned, Sreekandapuram - Thaliparamba, Highway, Accident, Kannur: Three people were injured when jeep overturned on Sreekandapuram - Thaliparamba highway.

Post a Comment