Rescued | പയ്യാമ്പലം ബീചില്‍ ഒഴുക്കില്‍പെട്ട 3 കൊല്‍കത്ത സ്വദേശികളെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യാമ്പലം ബീചില്‍ കടലില്‍ കുളിക്കവെ തിരയില്‍പെട്ട മൂന്ന് കൊല്‍കത്ത സ്വദേശികളെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം. ലൈഫ് ഗാര്‍ഡുമാരായ ബിജേഷ് ജോസഫും, ടി സനോജും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

ചക്യാത്ത്പൂര്‍ സ്വദേശി പ്രഭിര്‍സാവുവിന് പരുക്കേറ്റു. പരുക്കേറ്റവര്‍ക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍നിന്നും പ്രാഥമിക ശുശ്രൂഷ നല്‍കി. വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധിയാളുകളാണ് പയ്യാമ്പലം ബീചില്‍ കടലില്‍ കുളിക്കവെ ഒഴുക്കില്‍പെട്ട് മരിച്ചിട്ടുള്ളത്.

Rescued | പയ്യാമ്പലം ബീചില്‍ ഒഴുക്കില്‍പെട്ട 3 കൊല്‍കത്ത സ്വദേശികളെ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു


Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Kolkata Natives, Rescued Swept Away, Payyambalam Beach, Kannur: Three Kolkata natives were rescued after being swept away at Payyambalam Beach.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia