കണ്ണൂര്‍: (www.kvartha.com) മട്ടന്നൂര്‍ തെരൂരില്‍ ഡീസല്‍ കയറ്റിവന്ന ലോറിക്ക് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. വെളളിയാഴ്ച (01.09.2023) രാവിലെ പതിനൊന്നരയോടെ മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ തെരൂര്‍ പെട്രോള്‍ പമ്പിന് മുന്‍പിലായിരുന്നു അപകടം.
ഡീസലുമായി വന്ന ടാങ്കര്‍ ലോറിയുടെ മുന്‍ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട പ്രദേശവാസികള്‍ മട്ടന്നൂര്‍ അഗ്നിരക്ഷാസേനയിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന വെളളം ചീറ്റി തീകെടുത്തി.
ലോറിക്ക് തീപ്പിടിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍- ചാലോട് റോഡിലൂടെയുളള വാഹനഗതാഗതം വഴി തിരിച്ചുവിട്ടു. രണ്ടുമണിക്കൂറോളം ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു. ഷോര്‍ട് സര്‍ക്യൂടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
Keywords: News, Kerala, Kerala-News, Kannur-News, Accident-News, Kannur News, Mattannur News, Tanker Lorry, Diesel, Fire, Kannur: Tanker lorry loaded with diesel caught fire.