Follow KVARTHA on Google news Follow Us!
ad

Vande Bharat | തലശ്ശേരിയില്‍ വന്ദേഭാരതിന് സ്റ്റോപ് വേണം: സ്പീകര്‍ കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്ത് നല്‍കി

മലബാര്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്ക് ആശ്വാസമാകും Kannur News, Kerala News, Speaker, AN Shamzeer, Vande Bharat, Stop, Thalassery, Letter
കണ്ണൂര്‍: (www.kvartha.com) വന്ദേ ഭാരതിന് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീകര്‍ എഎന്‍ ശംസീര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കി. തലശ്ശേരിയിലെ കോടിയേരിയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ കാസര്‍കോട്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലെയും തമിഴ്‌നാട്, കര്‍ണാടക, മാഹി തുടങ്ങിയ അയല്‍ നാടുകളിലേയും രോഗികള്‍ക്കുള്ള ആശ്രയ കേന്ദ്രമാണ്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു ലക്ഷത്തോളം രോഗികള്‍ പ്രതിവര്‍ഷം എത്തുന്നുണ്ട്. 7000 മുതല്‍ 8000 രോഗികള്‍ ഓരോ വര്‍ഷവും പുതുതായി രെജിസ്റ്റര്‍ ചെയ്യുന്നുമുണ്ട്. തലശ്ശേരിയില്‍ സ്റ്റോപ് അനുവദിച്ചാല്‍ ഈ രോഗികള്‍ക്ക് വലിയ ആശ്വാസമാകും.

ഈ വിവരങ്ങള്‍ കണക്കിലെടുത്ത് കാസര്‍കോട് നിന്നുള്ള വന്ദേ ഭാരത് ട്രെയിനിന് തലശ്ശേരിയില്‍ സ്റ്റോപ് അനുവദിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിച്ചാണ് നിയമസഭാ സ്പീകര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയത്.




Keywords: News, Kerala, Kerala-News, Malayalam-News, Kannur-News, Kannur News, Kerala News, Speaker, AN Shamzeer, Vande Bharat, Stop, Thalassery, Letter, Union Minister, Kannur: Speaker AN Shamzeer asked Vande Bharat to Stop at Thalassery.

Post a Comment