Follow KVARTHA on Google news Follow Us!
ad

Logo Released | സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ലോഗൊ പ്രകാശനം ചെയ്തു

രൂപകല്‍പന ചെയ്തത് ജില്ലാ കമിറ്റിയംഗം വിജയന്‍ ചിടങ്ങല്‍ Kannur News, Senior Journalist, Conference, Logo, Released
കണ്ണൂര്‍: (www.kvartha.com) സീനിയര്‍ ജേര്‍ണലിസ്റ്റ് സമ്മേളന ലോഗൊ പ്രകാശനം ചെയ്തു. നവംമ്പര്‍ 3, 4, 5 തിയതികളിലാണ് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനം നടക്കുന്നത്. ലോഗൊ പ്രകാശനം സ്വാഗത സംഘം ഫൈനാന്‍സ് കമിറ്റി വൈസ് ചെയര്‍മാന്‍ കെ പി ജയബാലന്‍ മാസ്റ്റര്‍ക്ക് കൈമാറി കൊണ്ട് ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിച്ചു.

ലോഗൊ രൂപകല്‍പന ചെയ്ത ഫോറം കണ്ണൂര്‍ ജില്ലാ കമിറ്റിയംഗം വിജയന്‍ ചിടങ്ങിലിനെ അഭിനന്ദിച്ചുകൊണ്ട് സംഘാടക സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത് പ്രസിഡന്റ് കൈമാറി. ചടങ്ങില്‍ സമ്മേളന സ്വാഗത സംഘം വര്‍കിങ്ങ് ചെയര്‍മാന്‍ പി ഗോപി അധ്യക്ഷത വഹിച്ചു.

ജെനറല്‍ കണ്‍വീനര്‍ വിനോദ് ചന്ദ്രന്‍, ട്രഷറര്‍ സി കെ എ ജബ്ബാര്‍, ജില്ലാ കമിറ്റി അംഗങ്ങളായ കെ ബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രടറി രാജ്കുമാര്‍ ചാല തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Senior Journalist, Conference, Logo, Released, Kannur: Senior Journalist Conference Logo Released.

Post a Comment