കണ്ണൂര്‍: (www.kvartha.com) ഭാരത് ജോഡോ യാത്രയെ പോലെ രാഷ്ട്രീയമായി ഇത്രയേറെ ചലനമുണ്ടാക്കിയ ഒരു യാത്ര രാജ്യത്തുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെ വാര്‍ഷികദിനത്തില്‍ കെ പി സി സി തീരുമാനപ്രകാരം നടത്തുന്ന പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സമാപന പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാനതകളില്ലാത്ത യാത്രയായിരുന്നു രാഹുലിന്റേത്. 136 ദിവസം 4081 കിലോ മീറ്റര്‍ 72 ജില്ലകള്‍ 76 പാര്‍ലമെന്റ് മണ്ഡലങ്ങള്‍ എന്നിവ പിന്നിട്ടു. കടന്നുപോയ സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ ഒഴുക്കായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ കട തുറന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് രാജ്യം ഏറ്റെടുത്തതിന് തെളിവായിരുന്നു ആ ജനപങ്കാളിത്തമെന്നും സുധാകരന്‍ പറഞ്ഞു.
നാനാജാതി മത ചിന്തകള്‍, സംസ്‌കാരങ്ങള്‍, വേഷവിധാനങ്ങള്‍ എല്ലാം വ്യത്യസ്ഥമായിരുന്നു. ഇവരെ ഒരുനൂലില്‍ ചേര്‍ത്തിണക്കി എങ്ങിനെ സാധിക്കുമെന്ന ചിന്തകളായിരുന്നു മറ്റു രാജ്യങ്ങള്‍ക്ക്. എന്നാല്‍ ആ ചിന്തക്ക് വിരാമിട്ടുകൊണ്ടാണ് മഹാത്മജിയുടെയും നെഹ്റുവിന്റെയും നേതൃത്വത്തിലുള്ളവര്‍ കാണിച്ച ആര്‍ജവം 72 വര്‍ഷക്കാലം ഇന്‍ഡ്യയെ ഒന്നാകെ ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാന്‍ സാധിച്ചു. ഇപ്പോള്‍ കാണുന്നത് പരസ്പരം പോരടിക്കുന്ന കാഴ്ചയാണ്.
മണിപ്പൂരില്‍ വംശീയ കലാപം ഉയര്‍ന്ന് വന്നപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ ഇടപെടാതെ നോക്കിനിന്നപ്പോള്‍ രാഹുല്‍ഗാന്ധി ഒറ്റക്ക് മണിപ്പൂരിലെ കലാപഭൂമിയില്‍ ഇറങ്ങി ചെല്ലാനും അവിടുത്തെ ജനങ്ങളുമായി സംവദിക്കാനും രാഹുല്‍ഗാന്ധി കാണിച്ച ആര്‍ജവം ഒരളവ് വരെ കലാപത്തില്‍ അയവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Politics, Politics-News, Kannur news, Rahul Gandhi, Bharat Jodo Yatra, Indian Politics, K Sudhakaran, Kannur news, Rahul Gandhi, Bharat Jodo Yatra, Indian Politics, K Sudhakaran.