സ്‌കൂളുകളിലും കാംപസുകളിലും സിന്തറ്റിക് ലഹരി വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ യുവതലമുറകള്‍ ലഹരിക്ക് അടിമയാവുകയാണ്. ലഹരി കാരണം കേരളം മൊത്തമായി നശിച്ചുവെന്ന് പറയുന്നതില്‍ കാര്യമില്ല. മറിച്ച് പലയിടങ്ങളിലായി അപകടം ഒളിഞ്ഞിരിപ്പുണ്ട്. ലഹരി പോലുള്ള ഇത്തരം പ്രശ്നങ്ങള്‍ തടയാന്‍ ആവശ്യമായ ഇടപെടല്‍ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് ടി സജുകുമാര്‍ അധ്യക്ഷനായ്. സമ്മേളനത്തിന്റെ ലോഗോ രൂപകല്‍പന ചെയ്ത എം ടി ധ്രുവന്‍, മുന്‍ സംസ്ഥാന കമിറ്റി അംഗം പി എ മേഘനാഥന്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. കെ വി സുമേഷ് എംഎല്‍എ, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കെ ഷാജി, സി കെ പവിത്രന്‍, കെ പ്രേംകൃഷ്ണ, വി ആര്‍ രാജന്‍, കെ സന്തോഷ് കുമാര്‍, പി ഡി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.