Film Screening | കണ്ണൂര്‍ പ്രസ് ക്ലബ് ഫിലിം സൊസൈറ്റി മൃണാള്‍ സെന്‍ അനുസ്മരണവും സിനിമാപ്രദര്‍ശനവും നടത്തി
Sep 30, 2023, 21:09 IST
കണ്ണൂര്‍: (KVARTHA) ഇന്‍ഡ്യന്‍ നവതരംഗ സിനിമയുടെ ആചാര്യന്മാരിലൊരാളായ മൃണാള്‍ സെന്നിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി കണ്ണൂര്‍ പ്രസ് ക്ലബ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുണാള്‍ സെന്‍ അനുസ്മരണവും സിനിമാപ്രദര്‍ശനവും നടത്തി. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ റീജ്യനല്‍ കമിറ്റി അംഗം സി മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് അധ്യക്ഷത വഹിച്ചു. ഫിലിം സൊസൈറ്റി സെക്രടറി യുപി സന്തോഷ് സ്വാഗതവും ജോയിന്റ് സെക്രടറി വി രഞ്ജിത് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മൃണാള്‍ സെന്നിന്റെ ഏക് ദിന്‍ അചാനക് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു.
Keywords: Kannur Press Club conducted Film Society Mrinal Sen Commemoration and Film Screening, Kannur, News, Kannur Press Club, Film Society, Film Screening, Speech, C Mohanan, K Vijesh, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.