Follow KVARTHA on Google news Follow Us!
ad

Police Investigation | പഴശ്ശി പുഴയില്‍ ഗണേശവിഗ്രഹം കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

ക്ഷേത്രത്തിലെത്തിയ കമിറ്റി അംഗങ്ങളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു Iritty News, Thanthode News, Kannur News, Police, Investigation, Ganesha Idol, Pazha
കണ്ണൂര്‍: (www.kvartha.com) ഇരിട്ടി തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന് സമീപം ബലിതര്‍പ്പണം നടക്കുന്ന പഴശ്ശി പുഴയില്‍ ഗണേശ വിഗ്രഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലോഹ നിര്‍മിതമായ വിഗ്രഹം മൂന്നടിയിലേറെ പൊക്കമുണ്ട്. ഇരിട്ടി പ്രിന്‍സിപല്‍ എസ് ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് വിഗ്രഹം സ്റ്റേഷനിലേക്ക് മാറ്റി.

ക്ഷേത്രത്തിലെത്തിയ കമിറ്റി അംഗങ്ങളാണ് വെള്ളത്തില്‍ വിഗ്രഹം കണ്ടെത്തുന്നത്. മുക്കാല്‍ ഭാഗത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിന് മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്.

ഇത് പഞ്ചലോഹ നിര്‍മിതമാണോ അല്ലെങ്കില്‍ മറ്റുവല്ല ലോഹവുമാണോയെന്ന് തിരിച്ചറിയേണ്ടതുണ്ട്. വിഗ്രഹം എവിടെ നിന്നാണ് ഇവിടെ എത്തിയതെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.




Keywords: News, Kerala, Kerala-News, Kannur-News, Police-News, Iritty News, Thanthode News, Kannur News, Police, Investigation, Ganesha Idol, Pazhassi Puzha, Kannur: Police intensified the investigation into discovery of Ganesha idol in Pazhassi Puzha.

Post a Comment