Follow KVARTHA on Google news Follow Us!
ad

Booked | 'തളിപ്പറമ്പ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കി രക്ഷപ്പെട്ട 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു'

പ്രതികള്‍ ബൈക് - കാര്‍ ഉരസലുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍പെട്ടവര്‍ Kannur News, Taliparamba News, Police Station, Accused, Booked, Police
തളിപ്പറമ്പ്: (www.kvartha.com) പൊലീസ് സ്റ്റേഷനില്‍ അര്‍ധരാത്രിയില്‍ ബഹളംവെച്ച് അക്രമാസക്തരായ ആറുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പൊലീസ്. പൊലീസുമായുളള തര്‍ക്കത്തിനിടെ സ്റ്റേഷനില്‍ നിന്നും കടന്നുകളഞ്ഞ പട്ടുവം ഗ്രാമ പഞ്ചായത് പരിധിയിലെ രാജേഷ് ഉള്‍പെടെയുള്ള ആറുപേരെ കണ്ടെത്താന്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.


സംഭവത്തെ കുറിച്ച് തളിപ്പറമ്പ് പൊലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച (21.09.2023) രാത്രി 11 മണിക്ക് പുളിമ്പറമ്പിലുണ്ടായ ബൈക് - കാര്‍ ഉരസലുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച ആറംഗസംഘമാണ് ബഹളം വെക്കുകയും പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.

ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്‍ സ്റ്റേഷനിലുള്ള സമയത്താണ് ഇവര്‍ ബഹളം വെച്ചത്. അനിയന്ത്രിതമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയോതടെ കൂടുതല്‍ പൊലീസ് എത്തിയപ്പോഴാണ് സംഘം ഓടി രക്ഷപ്പെട്ടത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

കാറിലുണ്ടായിരുന്നവര്‍ ബൈക് യാത്രികനെ മര്‍ദിച്ചതോടെയാണ് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തി കൊണ്ടുവന്നപ്പോള്‍ സ്റ്റേഷനില്‍ വെച്ച് വാക്കേറ്റത്തിനും കയ്യാങ്കളിക്കും മുതിര്‍ന്നപ്പോള്‍ തടയാന്‍ ശ്രമിച്ച പൊലീസിനെ ഭീഷണിപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച സംഭവത്തിലാണ് രാജേഷ് ഉള്‍പെടെയുള്ള കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തത്.

Keywords: News, Kerala, Kerala-News, Kannur-News, Regional-News, Kannur News, Taliparamba News, Police Station, Accused, Booked, Police, Kannur: Police booked against six people who escaped by creating ruckus at Thaliparamba police station.

Post a Comment