മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ തൊടീക്കളത്തെ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. വീരാജ് പേട്ട പൊലീസെത്തി യുവതിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ഫോടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുപോവുകയും ചെയ്തിരുന്നു. മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതി രമ്യയാണോയെന്ന് തിരിച്ചറിയുന്നതിനു വേണ്ടി മടിക്കേരി മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലുളള മൃതദേഹം രമ്യയുടെ മാതാവിനെ കാണിച്ചിരുന്നു.
മൃതദേഹത്തില്‍ കണ്ടെത്തിയ ചുരിദാര്‍ രമ്യയുടേതാണോ എന്ന് അറിയാനായിരുന്നു ഇവരെ മടിക്കേരിയിലെത്തിച്ചത്. എന്നാല്‍ ഇതുതന്റെ മകളുടെ വസ്ത്രമല്ലെന്നു അമ്മ പറഞ്ഞതോടെ കൊല്ലപ്പെട്ടത് രമ്യയാകാന്‍ സാധ്യതയില്ലെന്നു പ്രത്യേക അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴും രമ്യ എവിടെയെന്ന ചോദ്യം ബാക്കിയായി. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായി കണ്ണവം പൊലീസ് തിരച്ചില്‍ ശക്തമാക്കിയത്.
പേരാവൂരിലെ മുരിങ്ങേരിയിലെ കോളനിയില്‍ ഇവര്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തി കണ്ടുപിടിച്ചത്. കസ്റ്റഡിയിലെടുത്ത രമ്യയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
Keywords: Kannur: Missing Woman Found, Kannur, News, Missing Woman, Police, Probe, Secret Message, Court, Family, Custody, Kerala News.