Chief Minister | കണ്ണൂര്‍ മെഡികല്‍ കോളജ് സിന്തറ്റിക് ട്രാകും ഫുട് ബോള്‍ മൈതാനവും മുഖ്യമന്ത്രി നാടിന് സമര്‍പിക്കും

 


കണ്ണൂര്‍: (www.kvartha.com) ഗവ.മെഡികല്‍ കോളജില്‍ പൂര്‍ത്തിയായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാകും ഫിഫ നിലവാരമുളള ഫുട് ബോള്‍ മൈതാനവും 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ് ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം വിജിന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Chief Minister | കണ്ണൂര്‍ മെഡികല്‍ കോളജ് സിന്തറ്റിക് ട്രാകും ഫുട് ബോള്‍ മൈതാനവും മുഖ്യമന്ത്രി നാടിന് സമര്‍പിക്കും

ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യതിഥിയാവും. എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ വി ശിവദാസന്‍, ഡോ ജോണ്‍ ബ്രിട്ടാസ്, അഡ്വ പി സന്തോഷ്‌കുമാര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ, ജില്ലാ കലക്ടര്‍ ഡോ എസ് ചന്ദ്രശേഖര്‍, മുന്‍ എംഎല്‍എ ടിവി രാജേഷ്, സായി റീജിയനല്‍ മേധാവി ഡോ ജി കിഷോര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലെ മികച്ച വനിതാ അത് ലറ്റുകള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ഫുട് ബോള്‍ മൈതാനത്തെ ആദ്യ മത്സരം പയ്യന്നൂര്‍ ഫുട് ബോള്‍ അകാഡമിയും തൃക്കരിപ്പൂര്‍ ഫുട് ബോള്‍ അകാഡമിയിലെയും പെണ്‍കുട്ടികളുടെ ടീമുകള്‍ തമ്മിലാണ്. തുടര്‍ന്ന് പുരുഷ വിഭാഗത്തിലെ മെഡികല്‍ ഡെന്റല്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന ടീമും ഫാര്‍മസി കോളജും, നഴ്‌സിംഗ് കോളജും തമ്മിലുമുള്ള മത്സരമായിരിക്കും. ഈ മത്സരങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ ഉദ് ഘാടനച്ചടങ്ങ് അവസാനിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Keywords:  Kannur Medical College synthetic track and football Ground will be dedicated to the nation by the Chief Minister, Kannur, News, Kannur Medical College, Football Ground, Chief Minister, Pinarayi Vijayan, Dedication, Press Meet, Inauguration, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia