Keywords: Kannur: Man arrested under KAAPA, Kannur, News, KAAPA, Arrested, Collector, Order, City Police, Report, Kerala News.
KAAPA | നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ ചുമത്തി ജയിലില്‍ അടച്ചു
കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി
KAAPA, Arrested, Collector, Order, City Police, Report, Kerala News
കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പൊലീസ് കാപ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയാസുദ്ദീനെ(39) ആണ് കാപ ചുമത്തി ജയിലില്‍ അടച്ചത്. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി ആര്‍ അജിത് കുമാറിന്റെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നാലു കേസുകളും വളപട്ടണം സ്റ്റേഷനില്‍ രണ്ടുകേസുകളും കണ്ണൂര്‍ ആര്‍ പി എഫ്, മയ്യില്‍, പരിയാരം, പൊലീസ് സ്റ്റേഷനുകളിലായി ഓരോ കേസും നിലവിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന ഇയാളെ മയ്യില്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജയിലിലെത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്.