കണ്ണൂര്‍: (www.kvartha.com) കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളും, മാഹിയും ഉള്‍പെടുന്ന ലയണ്‍ ക്ലബ് ഡിസ്ട്രിക്റ്റ് 318 ഇയുടെ നേതൃത്വത്തില്‍ സൗജന്യ കൃത്രിമ കൈ, കാല്‍ വിതരണ കാംപ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജന്മനായോ, അപകടം, രോഗം കാരണമോ കാല്, കൈ നഷ്ടപ്പെട്ടവര്‍ക്കും കൃത്രിമ കൈക്കാലുകള്‍ നിര്‍മിച്ചു നല്‍കും.
കോഴിക്കോട് രാജീവ് നഗറിലെ ലയണ്‍സ് ഹാളില്‍ നവംബര്‍ 11ന് രാവിലെ 10 മണി മുതല്‍ 21ന് വൈകുന്നേരം 5 മണിവരെയാണ് കാംപ് നടക്കുക. ഇവിടെവെച്ച് കൃത്രിമ കാല്‍വെച്ച് നടക്കാനുള്ള പരിശീലനവും നല്‍കും.
താല്‍പര്യമുള്ളവര്‍ നവമ്പര്‍ 10ന് മുന്‍പായി 8075571939, 9447244865 എന്നീ നമ്പറുകളില്‍ രെജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ ലയണ്‍സ് ഭാരവാഹികളായ സുബെര്‍ കൊളക്കാടന്‍, പ്രകാശന്‍ കാണി, എം വിനോദ് കുമാര്‍, ടൈറ്റസ് തോമസ് എന്നിവര്‍ പങ്കെടുത്തു.