Follow KVARTHA on Google news Follow Us!
ad

Arrested | മദ്യപിച്ച് വാഹനമോടിച്ചതായി പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍

വാഹനം കാറില്‍ ഉരസിയതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു Kannur News, Iritty News, KSRTC, Bus Driver, Arrested, Drunk Driving
ഇരിട്ടി: (www.kvartha.com) മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. കണ്ണൂര്‍ എടക്കാട് സ്വദേശി സികെ ലിജേഷിനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഒരു കാറില്‍ ഉരസിയതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ചതായി തെളിഞ്ഞത്. 

കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി തിരിച്ച് കോട്ടയത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് ലിജേഷ്. കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസ് കീഴൂരില്‍ വെച്ച്  ഞായറാഴ്ച (03.09.2023) വൈകുന്നേരം ഒരു കാറുമായി ഉരസിയിരുന്നു.

സംഭവസ്ഥലത്തെത്തിയ പൊലീസിന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ഇതോടെയാണ് ലിജേഷ് മദ്യപിച്ചതായി തെളിഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

News, Kerala, Kerala-News, Kannur, Kannur-News, Kannur News, KSRTC, Bus Driver, Arrested, Drunk Driving, Kannur: KSRTC bus driver arrested for drunk driving.



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, KSRTC, Bus Driver, Arrested, Drunk Driving, Kannur: KSRTC bus driver arrested for drunk driving.



Post a Comment