Road Accident | ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരുക്കേറ്റു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ - കോഴിക്കോട് ദേശീയപാതയിലെ എടക്കാട് റെയില്‍വെ സ്റ്റേഷന് മുന്‍പിലെ അടിപ്പാതയ്ക്ക് മുന്‍പില്‍ വാഹനാപകടത്തെ തുടര്‍ന്ന് ഗതാഗതം മുടങ്ങി. കണ്ണൂരിലേക്ക് വരികയായിരുന്ന കെ എസ്ആര്‍ ടി സിയുടെ സൂപര്‍ ഡീലക്സ് എക്‌സ്പ്രസും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന പാര്‍സല്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. 

തിങ്കളാഴ്ച (04.09.2023) പുലര്‍ചെ അഞ്ചരമണിയോടെയാണ് അപകടം. മുഖാമുഖം നടന്ന ഇടിയില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഡ്രൈവറും യാത്രക്കാരും ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇതില്‍ ചിലര്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്‌സ തേടിയിട്ടുണ്ട്. എടക്കാട് പൊലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

Road Accident | ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരുക്കേറ്റു



Keywords:  News, Kerala, Kerala-News, Accident-News, News-Malayalam, Kannur News,  KSRTC Bus, Mini Lorry, Accident, Police, Passengers, National Highway, Kannur: KSRTC bus and Mini Lorry accident on National Highway.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia