Follow KVARTHA on Google news Follow Us!
ad

Accidental Death | മുണ്ടയാട് പള്ളിപ്രം റോഡില്‍ കാറും ഗുഡ്‌സ് ഓടോ റിക്ഷയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു

ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി Mundayad News, Kannur, Pallipram News, Goods Auto Rikshaw, Car, Accident, Road, Died, Coll
കണ്ണൂര്‍: (www.kvartha.com) മുണ്ടയാട് പള്ളിപ്രം റോഡില്‍ കാറും ഗുഡ്‌സ് ഓടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓടോ റിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പന്ന്യോട്ട് താമസിക്കുന്ന കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ സജീവന്‍ ഓലച്ചേരിയാണ് (60) മരിച്ചത്.

മുണ്ടയാട് കെ എസ് ഇ ബി ഓഫിസിന് മുന്‍വശത്തുവെച്ച് തിങ്കളാഴ്ച (11.09.2023) രാത്രി 7.15 ഓടെയാണ് അപകടം. പള്ളിപ്രം ഭാഗത്തുനിന്ന് വരുന്ന ഗുഡ്‌സ് ഓടോ റിക്ഷയും എതിര്‍ദിശയില്‍ നിന്നുവന്ന കാറുമാണ് അപകടത്തില്‍പെട്ടത്. ഉടനെ പ്രദേശവാസികള്‍ ചേര്‍ന്ന് സജീവനെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചക്കരക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ചൊവ്വാഴ്ച (12.09.2023) ഉച്ചയ്ക്ക് ശേഷം ഏച്ചൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം സ്വദേശമായ അഴീക്കോട് എത്തിച്ച് പള്ളിക്കുന്നുബ്രം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഭാര്യ: ജ്യോതിനി (ഏച്ചൂര്‍ പന്ന്യോട്ട്). മകന്‍: സംഗീത് (എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ഹൈദരബാദ്).


Keywords: News, Kerala, Kerala-News, Malayalam-News, Accident-News, Mundayad News, Kannur, Pallipram News, Goods Auto Rikshaw, Car, Accident, Road, Died, Collided,Kannur: Goods Auto Rickshaw driver died in road accident.

Post a Comment