Fuel Smuggling | മാഹിയില്‍ നിന്നുള്ള ഇന്ധന കടത്ത് വ്യാപകം; കണ്ണൂരില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് ഉടമകള്‍ പ്രതിഷേധിക്കും
Sep 23, 2023, 20:45 IST
കണ്ണൂര്‍: (www.kvartha.com) മാഹിയില്‍ നിന്ന് അനധികൃത പെട്രോള്‍ കടത്തിക്കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയില്‍ വിതരണം ചെയ്യുന്നതിന് എതിരെ ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ സെപ്തംബര്‍ 30ന് പണിമുടക്കും. ഇതിന്റെ ഭാഗമായി അന്നേ ദിവസം മുഴുവന്‍ പമ്പുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണ്ണൂരില്‍ അറിയിച്ചു.
കേരളത്തേക്കാള്‍ ഇന്ധന വില 15 രൂപയോളം കുറവായ മാഹിയില്‍ നിന്നുമുള്ള ഇന്ധന കടത്ത് തടയാന്‍ പൊലീസിന് കഴിയുന്നില്ല. ടാങ്കറുകളില്‍ വന്‍ തോതിലാണ് പെട്രോള്‍, ഡീസല്‍ കടത്ത് നടക്കുന്നത്. ചെറു വാഹനങ്ങളില്‍ കടത്തിക്കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയില്‍ വില്‍ക്കുന്നത് വ്യാപകമാണ്.
ഇതുകാരണം തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടേണ്ട അവസ്ഥയിലാണ്. സംസ്ഥാന സര്‍കാര്‍ അധിക സെസായി രണ്ടു രൂപ വര്‍ധിപ്പിച്ചതിനു ശേഷമാണ് ഈ പ്രവണത വ്യാപകമായിരിക്കുന്നത്. ഇന്ധന കടത്തിനെതിരെ പലതവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നതെന്നും പൊലീസ്, സര്‍കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും പമ്പുടമകള്‍ അറിയിച്ചു.

Keywords: Kannur,: Fuel smuggling from Mahe is rampant; petrol pump owners will protest by closing petrol pumps, Kannur, News, Fuel Smuggling, Complaint, Police, Vehicle, Strike, Mahe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.