DYFI Protest | ട്രെയിനുകളില്‍ സ്ലീപര്‍ കോച് വെട്ടിച്ചുരുക്കല്‍; സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധ യാത്ര നടത്തി

 


കണ്ണൂര്‍: (www.kvartha.com) ട്രെയിനുകളില്‍ സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി ഡി വൈ എഫ് ഐ. തിങ്കളാഴ്ച (18.09.2023) സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ ട്രെയിന്‍ യാത്ര നടത്തി. കണ്ണൂരില്‍ സംസ്ഥാന സെക്രടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.

സ്ലീപര്‍ കോചുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകുമെന്നും നിലവിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുകയാണ് സര്‍കാര്‍ അടിയന്തരമായി ചെയ്യേണ്ടതെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ് പറഞ്ഞു.

മാവേലി എകസ്പ്രസ്, മംഗ്‌ളൂറു - ചെന്നൈ മെയില്‍, വെസ്റ്റ് കോസ്റ്റ് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് സ്ലീപര്‍ കോചുകളുടെ എണ്ണം കുറച്ച് എസി കോചുകളുടെ എണ്ണം കൂട്ടിയത്. തിങ്കളാഴ്ച രാവിലെ 9.30 ന് ഏറനാട് എകസ്പ്രസില്‍ കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കാണ് പ്രതിഷേധ ട്രെയിന്‍ യാത്ര സംഘടിപ്പിച്ചത്.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായി. ജില്ലാ സെക്രടറി സരിന്‍ ശശി, മുഹമ്മദ് സിറാജ്, കെ ജി ദിലീപ്, എം വി ഷിമ, പി എം അഖില്‍ തുടങ്ങിയവര്‍ പ്രതിഷേധ യാത്രയ്ക്ക് നേതൃത്വം നല്‍കി.

DYFI Protest | ട്രെയിനുകളില്‍ സ്ലീപര്‍ കോച് വെട്ടിച്ചുരുക്കല്‍; സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധ യാത്ര നടത്തി


Keywords: News, Kerala, Kerala-News, Kannur-News, Train-News, Railway-News, Kannur News, Kerala News, Train, DYFI, Protest, Sleeper Coach, Reduce, Kannur: DYFI opposes sleeper coach reduces in trains.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia