Follow KVARTHA on Google news Follow Us!
ad

Sanitation | സമ്പൂര്‍ണ ശുചിത്വ ഹരിതവിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടക്കും

സ്‌കൂളുകളില്‍ മള്‍ടി കളര്‍ മള്‍ടി കാബിന്‍ വേസ്റ്റ് ബിനുകള്‍ സ്ഥാപിക്കും Kannur News, Green School Scheme, Sanitation, Inauguration, District-Level,
കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളേയും സമ്പൂര്‍ണ ശുചിത്വ ഹരിത വിദ്യാലയങ്ങളായി മാറ്റുന്നതിനുള്ള പ്രത്യേക കര്‍മപദ്ധതിക്ക് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം രൂപം നല്‍കി. കലക്ടറുടെ ചേംബറിലാണ് യോഗം ചേര്‍ന്നത്.

സമ്പൂര്‍ണ ശുചിത്വ ഹരിത വിദ്യാലയ കാംപയിനിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് നടത്തും. അനുബന്ധമായി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത് തലത്തിലും പരിപാടികള്‍ സംഘടിപ്പിക്കും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പരിപാടിയിലൂടെ പൂര്‍ണ ഹരിതവും ശുചിത്വവുമായ വിദ്യാലയമെന്ന ലക്ഷ്യം കൈവരിക്കുകയും അത് സുസ്ഥിരമായി നിലനിര്‍ത്തുകയുമാണ് ലക്ഷ്യം.

സ്‌കൂളുകളില്‍ മള്‍ടി കളര്‍ മള്‍ടി കാബിന്‍ വേസ്റ്റ് ബിനുകള്‍ സ്ഥാപിക്കും. മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്റര്‍ തുടങ്ങും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് ബിന്നില്‍ നിക്ഷേപിച്ച് നിശ്ചിത ദിവസത്തിനുള്ളില്‍ ഹരിത കര്‍മസേനയ്ക്ക് കൈമാറും.

പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല നിര്‍വഹണ സമിതി സെപ്റ്റംബര്‍ 23 നുള്ളില്‍ രൂപീകരിക്കും. സ്‌കൂള്‍ തലത്തില്‍ ഹരിത ശുചിത്വ നിര്‍വഹണ കമിറ്റിയും ഹരിത ശുചിത്വ മോനിറ്ററിംഗ് കമിറ്റിയും രൂപീകരിക്കും.

ശുചിത്വ നിര്‍വഹണം മുന്‍നിര്‍ത്തി വിദ്യാലയങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ തല സമിതികളുടെ ശുപാര്‍ശ അടിസ്ഥാനമാക്കിയാവും റേറ്റിംഗ് നല്‍കുക. നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ സമ്പൂര്‍ണ ശുചിത്വ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തും.

യോഗത്തില്‍ വിദ്യാഭ്യാസ ജില്ലാ ഉപജില്ലാ ഓഫീസര്‍മാര്‍, എല്‍ എസ് ജി ഡി ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍, കെ എസ് ഡബ്ല്യൂ എസ് പി ഇ വിനോദ് കുമാര്‍ നവകേരളം ജില്ലാ കോ- ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, കില ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Keywords: News, Kerala, Kerala-News, Kannur, Kannur-News, Malayalam-News, Kannur News, Green School Scheme, Sanitation, Inauguration, District-Level, Project, Sampoorna Suchitwa Harit Vidyalayam, Kannur: District-level inauguration of Sampoorna Suchitwa Harit Vidyalaya project will be held on October 2.

Post a Comment