Follow KVARTHA on Google news Follow Us!
ad

ISM | ഐഎസ്എം സംസ്ഥാന ക്യാമ്പയിനിന്റെ ജില്ലാതല പ്രചാരണോദ്ഘാടനം കണ്ണൂരില്‍ നടക്കും

ഇസ്ലാമിക ശരീഅത്ത് സംബന്ധിച്ച സദസ്യരുടെ ചോദ്യങ്ങള്‍ക്ക് എംഎം അക്ബർ മറുപടി നല്‍കും Kannur News, Kerala News, ISM News, State campaign, Malayalam News
ISM | ഐഎസ്എം സംസ്ഥാന കാമ്പയിൻ ജില്ലാതല പ്രചാരണോദ്ഘാടനം കണ്ണൂരില്‍ നടക്കും

കണ്ണൂര്‍: (www.kvartha.com) 'നേരാണ് നിലപാട്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ഐഎസ്എം സംസ്ഥാന ക്യാമ്പയിനിന്റെ ജില്ലാതല പ്രചാരണോദ്ഘാടനം സെപ്തംബര്‍  അഞ്ചിന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
    
Kannur News, Kerala News, ISM News, State campaign, Malayalam News, Kannur Press Club, Kannur: District-level campaign inauguration of ISM state campaign will be held.

ജില്ലാതല പ്രചാരണ സമ്മേളനം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടിഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ നിച് ഓഫ് ട്രൂത് ഡയറക്ടര്‍ എംഎം അക്ബറിന്റെ നേതൃത്വത്തില്‍ തുറന്ന സംവാദം നടക്കും. ഇസ്ലാമിക ശരീഅത് സംബന്ധിച്ച സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും .  ഇസ്ലാമോഫോബിയ, ഇസ്ലാം വിമര്‍ശനങ്ങള്‍, തെറ്റിദ്ധരിപ്പിക്കലുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡോ. സുല്‍ഫികര്‍അലി, എം.എം അക്ബര്‍, ശരീഫ് മേലേതില്‍, ഡോ. എഎ ബഷീര്‍, ശാഹിദ് മുസ്ലിം ഫാറൂഖി പ്രഭാഷണം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ഐഎസ്എം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഹസൻ കുഞ്ഞി അരിപ്രാമ്പ, സെക്രടറി മുഹമ്മദ് അക്രം സിഒടി, ട്രഷറര്‍ റാശിദ് മുണ്ടേരി, കെഎന്‍എം കണ്ണൂര്‍ മണ്ഡലം സെക്രടറി കെ നിസാമുദ്ദീൻ, സഫ് വാൻ ചാലാട് പങ്കെടുത്തു. 

Keywords: Kannur News, Kerala News, ISM News, State campaign, Malayalam News, Kannur Press Club, Kannur: District-level campaign inauguration of ISM state campaign will be held.

Post a Comment