കണ്ണൂര്‍: (www.kvartha. com) മുനിസിപല്‍ കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന 'കണ്ണൂര്‍ ദസറ'യുടെ ഈ വര്‍ഷത്തെ പ്രചരണ വാക്യം തിരഞ്ഞെടുത്തു. 'നിറയട്ടെ നിറങ്ങള്‍, മറയട്ടെ മാലിന്യങ്ങള്‍' എന്നതാണ് ഇത്തവണത്തെ ദസറ ആഘോഷത്തിന്റെ പ്രചരണ വാക്യം. മാലിന്യനിര്‍മാര്‍ജനം ആണ് ഈ വര്‍ഷത്തെ കണ്ണൂര്‍ ദസറ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശം.
പ്രചരണ വാക്യം ലഭിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് എന്‍ട്രി ക്ഷണിച്ചതില്‍ നൂറോളം പ്രചരണ വാക്യങ്ങള്‍ ലഭിച്ചിരുന്നു. ഇതില്‍ നിന്നും തോട്ടട സ്വദേശിയായ മിറാജ് ഇ തയാറാക്കിയ പ്രചരണ വാക്യം ആണ് തിരഞ്ഞെടുത്തത്. കണ്ണൂര്‍ ദസറയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ഈ പ്രചരണ വാക്യം ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ കണ്ണൂര്‍ ദസറ നല്‍കിയ സന്ദേശം ലഹരിക്കെതിരെ ഉള്ളതായിരുന്നു.
Keywords: Kannur Dasara- 2023 campaign verse selected, Kannur, News, Kannur Dasara, Campaign, Selected, Celebration, Message, Drug, Kerala News.