Follow KVARTHA on Google news Follow Us!
ad

Congress Candidates | തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും തുല്യപരിഗണന നല്‍കുന്ന ലിസ്റ്റ് Kannur News, Congress, Selected, Candidates, Taliparamba, Service Co-operative Ban
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബുധനാഴ്ച (20.09.2023) വൈകുന്നേരം നടന്ന തളിപ്പറമ്പ് മണ്ഡലം കമിറ്റി യോഗത്തിലാണ് ഡി സി സി ജനെറല്‍ സെക്രടറി രജിത് നാറാത്ത് ഡി സി സി അംഗീകരിച്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലം കമിറ്റി നിര്‍ദേശിച്ച ഈ പേരുകള്‍ ഡി സി സി അംഗീകരിച്ചിരുന്നു.

മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും തുല്യപരിഗണന നല്‍കുന്ന ലിസ്റ്റാണ് തയ്യാറാക്കിയിരുന്നത്. കോണ്‍ഗ്രസിന് ലഭിച്ച ആറു സീറ്റുകളില്‍ നാലെണ്ണം ഐ ഗ്രൂപിനും രണ്ടെണ്ണം എ വിഭാഗത്തിനുമാണ്.

അഡ്വ. ടി ആര്‍ മോഹന്‍ദാസ് (പുഴക്കുളങ്ങര), കുഞ്ഞമ്മ തോമസ് (പാലകുളങ്ങര), വി വി വേണുഗോപാലന്‍ (കണികുന്ന്), ടി സുകുമാരന്‍ (പൂക്കോത്ത്തെരു), ദീപ രഞ്ജിത്ത് (തൃച്ചംബരം), ടി മോഹനന്‍ (എസ് സി-പാലകുളങ്ങര) എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.



Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur News, Congress, Selected, Candidates, Taliparamba, Service Co-operative Bank, Elections, Kannur: Congress selected candidates in Taliparamba Service Cooperative Bank elections.

Post a Comment