John Brittas | ബിജെപിക്ക് താല്‍പര്യം പ്രസിഡന്‍ഷ്യല്‍ രീതിയിലുളള തിരഞ്ഞെടുപ്പെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
Sep 27, 2023, 18:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശ്ശേരി: (KVARTHA) രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ രീതിയിലുളള തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ബിജെപിക്ക് പ്രിയമെന്നും അതുകൊണ്ടാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന തന്ത്രവുമായി ബിജെപി സര്‍കാര്‍ മുന്നോട്ട് പോകുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പാട്യം ദിനാചരണത്തോടനുബന്ധിച്ച് കിഴക്കേ കതിരൂരില്‍ മാധ്യമങ്ങളുടെ സമകാലിക രാഷ്ട്രീയം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു നേതാവ് ഒരു പ്രത്യയശാസ്ത്രം ഒരു സംസ്‌കാരം ഒരു ഭാഷ'യെന്നതിന്റെ അനുബന്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പഞ്ചായത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണോ നിയമസഭ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണോ ലോകസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്.
ഒരു പ്രസിഡന്‍ഷ്യല്‍ രീതിയോടുള്ള തിരഞ്ഞെടുപ്പിനാണ് ബിജെപിക്ക് പ്രിയമെന്നും വൈകിയാണെങ്കിലും ലോകസഭയില്‍ പാസാകട്ടെ എന്നതുകൊണ്ടാണ് പ്രതിപക്ഷം വനിതാ ബിലിനെ പിന്തുണച്ചതെന്നും എംപി വ്യക്തമാക്കി.
പരിപാടിയില്‍ കെ പി പ്രദീപ് കുമാര്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രടറിയേറ്റെംഗം എം സുരേന്ദ്രന്‍, ജില്ലാ കമിറ്റിയംഗം കെ ലീല, കൂത്തുപറമ്പ് ഏരിയാ കമിറ്റിയംഗങ്ങളായ എംസി രാഘവന്‍, എന്‍ കെ ശ്രീനിവാസന്‍, ലോകല്‍ സെക്രടറി എ രാമചന്ദ്രന്‍, എന്‍ രമേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.