Follow KVARTHA on Google news Follow Us!
ad

Rescued | നിയന്ത്രണം വിട്ട ബൈക് കിണറ്റില്‍ വീണു; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൂടെയുണ്ടായിരുന്ന സുഹൃത്ത് റോഡിലേക്ക് തെറിച്ചു Iritty News, Peravoor News, Kannur News, Bike Accident, Youth, Rescued
ഇരിട്ടി: (www.kvartha.com) പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണത്തണയില്‍ നിയന്ത്രണം വിട്ട ബൈക് കിണറ്റിലേക്ക് മറിഞ്ഞ് യുവാവിന് പരുക്കേറ്റു. മാനന്തവാടി സ്വദേശിയായ രതീഷിനാണ് പരുക്കേറ്റത്. ബൈകിന്റെ പുറകിലുണ്ടായിരുന്ന സുഹൃത്ത് തെറിച്ചു പോയതിനാല്‍ കിണറ്റില്‍ വീണില്ല.

വ്യാഴാഴ്ച (31.08.2023) രാവിലെയായിരുന്നു അപകടം. കിണറിന് ആള്‍മറയുണ്ടായിരുന്നുവെങ്കിലും മുകളിലൂടെ ബൈക് കിണറ്റിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ അഗ്നിരക്ഷാസേന എത്തുന്നതിന് മുന്‍പെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. 

സി ശശിയുടെ നേതൃത്വത്തിലുളള അഗ്നിരക്ഷാസേനാ സംഘം എത്തിയതിനുശേഷമാണ് വല താഴ്ത്തി രതീഷിനെ പുറത്തെടുത്തത്. രതീഷിന്റെ പരുക്ക് ഗുരുതരമല്ല. ഇയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ
നല്‍കി എക്സൈസ് പേരാവൂര്‍ ആശുപത്രിയിലേക്ക് മാറ്റി. 

വ്യാഴാഴ്ച രാവിലെ രതീഷും സുഹൃത്തും തളിപ്പറമ്പിലേക്ക് പോവുമ്പോഴാണ് ബൈക് നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലെ കിണറ്റില്‍ വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാവൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.

News, Kerala, Kerala-News, Accident-News, Regional-News, Iritty News, Peravoor News, Kannur News, Bike Accident, Youth, Rescued, Kannur: Bike lost control and fell into well.


Keywords: News, Kerala, Kerala-News, Accident-News, Regional-News, Iritty News, Peravoor News, Kannur News, Bike Accident, Youth, Rescued, Kannur: Bike lost control and fell into well.

  

Post a Comment